Thursday, April 5, 2012

കാട കൃഷി

ഫെബ്രുവരി 12 നു 300 ഒരു ദിവസം പ്രായം ഉള്ള കാട കുട്ടികളെ വാങ്ങി ഇരുന്നു.
തറയില്‍ സിമെന്റ്റ്‌ കട്ട വെച്ച് അന്നു ഇതിനു കൂടുണ്ട്ടാകിയിരുന്നത്, ചൂടിനു വേണ്ടി ബള്‍ബ്‌ ഇട്ടു കൊടുത്തിരുന്നു.

ആദ്യ രാത്രിയില്‍ തന്നെ 10 എണ്ണം ചത്ത്‌ പോയി, ഒന്നിന് മീതെ ഒന്നായി ചൂടിനു വേണ്ടി കട്ട കൂടുംബോള്‍ അന്നു ചത്തത്. പിന്നിട് പല തവണ ആയി ഒന്നും രണ്ടും വിധം ചത്തിരുന്നു, മൂന്ന് ആഴ്ച അയപോഴതെകും 254 എണ്ണം ആയി കുറഞ്ഞു.
മൂന്ന് ആഴ്ച കഴിഞ്ഞപ്പോള്‍ കാട കൂടിലെക് മാറ്റി, അപ്പോള്‍ അന്നു പുതിയ തലവേദന തുടങ്ങി , കാട കൂട് പുറത്തു ആയതിനാല്‍ കാക്ക ശല്യം തുടങ്ങി, വെള്ളം കുടികുന്നതോ തീറ്റ തിന്നുനതോ കാടകളെ കാക്ക കൊതി കൊന്നിരുന്നു. അങ്ങനെ തരം തിരിച്ചപ്പോള്‍ 116 അണ്ണ്‍ കാടകളും 106 പെണ്‍ കാടകളും ആയിരുന്നു.

പെണ്‍ കാടകളുടെ എണ്ണം വീണ്ടും കുറഞ്ഞു 72 അണ്ണ്‍ കാടകളെ വിറ്റും അറത്തും തീര്‍ത്തു.
45 ദിവസത്തിനു ശേഷം 50 ദിവസത്തിനു ഇടയില്‍ പെണ്‍ കാടക്കള്‍ മുട്ട ഇട്ടന്‍ 1 തുടങ്ങി 40 വരെ ആയി.
മുട്ടയ്ക്ക് കടകളില്‍ 1.40 വച്ച് കിട്ടുനു.

ഇന്നലെ ഏപ്രില്‍ 5 നു 311 ഒരു ദിവസം പ്രായം ഉള്ള കാട കുട്ടികളെ വാങ്ങി. അതില്‍ ഒന്ന് ചത്തു 8 എന്നംതിനെ വിറ്റു.